library

തോപ്പുംപടി: കരുവേലിപ്പടി ടാഗോർ ലൈബ്രറിയിൽ സംഘടിപ്പിച്ച ബാലവേദി സംഗമത്തിൽ ഇന്ത്യൻ ചേംബർ ഒഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് പ്രസിഡന്റ് വികാസ് അഗർവാൾ 'വളർച്ചയുടെ പടവുകളിൽ" എന്ന വിഷയത്തിൽ കുട്ടികൾക്ക് ക്ലാസെടുത്തു. ഋഷിക പി. പ്രഭു വൈക്കം മുഹമ്മദ് ബഷീറിന്റെ മതിലുകൾ എന്ന നോവലിലെ ഒരു ഭാഗം സ്കിറ്റ് അവതരിപ്പിച്ചു.

ക്വിസ് മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. മാസ്റ്റർ ആനന്ദ് ദേവ് മെമ്മോറിയൽ റോളിംഗ് ട്രോഫി എസ്.ഡി.പി.വൈ.സ്കൂളിന് സമ്മാനിച്ചു. യു.പി., ഹൈസ്കൂൾ വിദ്യാർത്ഥികൾ പങ്കെടുത്ത പരിപാടിയിൽ ബാലവേദി സെക്രട്ടറി പൂർണ്ണേന്ദു പി. കുമാർ, എം.ആർ.ശശി, കെ.ധർമ്മവതി, സി.ശ്രീകുമാർ എന്നിവർ സംസാരിച്ചു.