കോട്ടപ്പടി: മലയോരപാതയുടെ വശങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം പരിഗണിക്കാത്ത ഭരണകൂടത്തിന്റെ നിസംഗതയ്ക്കെതിരെ ബി.ജെ.പി പ്രതീകാത്മകമായി തീപ്പന്തം കൊളുത്തി ഹൈമാസ്‌റ്റ് ലൈറ്റ് സ്ഥാപിച്ച് പ്രതിഷേധിച്ചു. പ്രതിഷേധസമരം ബി.ജെ.പി കോതമംഗലം മണ്ഡലം പ്രസിഡന്റ് ജയകുമാർ വെട്ടിക്കാടൻ ഉദ്ഘാടനം ചെയ്തു. ബി.ജെ.പി കോട്ടപ്പടി പഞ്ചായത്ത്‌ സമിതി പ്രസിഡന്റ് വിഷ്ണു വിജയൻ, ജില്ലാ കമ്മിറ്റി അംഗം എം.എ. സുരേന്ദ്രൻ, പി.കെ. സത്യൻ, അജിത് പാനിപ്ര, സീനത്ത് അരുൺ, ശിവൻ ടി.വി, പ്രജിത്ത്, അജയൻ, സോമൻ മാമ്പിള്ളി തുടങ്ങിയവർ പങ്കെടുത്തു.