 
മൂവാറ്റുപുഴ: ദേവർശനും ദേവികയ്ക്കും ഡി.വൈ.എഫ്.ഐ മൂവാറ്റുപുഴ ബ്ലോക്ക് കമ്മിറ്റി നിർമ്മിച്ച് നൽകുന്ന സ്നേഹ വീട്ടിലേക്ക് കട്ടിലും കിടക്കയും ചുമട്ട് തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) സംഭാവന നൽകി. ആയവന തോട്ടഞ്ചേരിയിൽ രക്ഷിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്കാണ് ഡി.വൈ.എഫ്.ഐ മൂവാറ്റുപുഴ ബ്ലോക്ക് കമ്മറ്രി വീട് നിർമ്മിച്ചുനൽകുന്നത്. നിർമ്മാണം പൂർത്തീകരിച്ച വീടിന്റെ താക്കോൽ ഇന്നലെ സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ കുട്ടികൾക്ക് കൈമാറി. ചുമട്ട് തൊഴിലാളികൾ നൽകിയ സ്നേഹോപഹാരം ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ഫെബിൻ പി. മൂസ ഏറ്റുവാങ്ങി. സി.പി.എം ഏരിയ സെക്രട്ടറി കെ.പി. രാമചന്ദ്രൻ, ചുമട്ട് തൊഴിലാളി യൂണിയൻ ഏരിയാ പ്രസിഡന്റ് സജി ജോർജ്, സെക്രട്ടറി ആന്റണി ജോൺ, സി.പി.എം ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ.എൻ. ജയപ്രകാശ്, എം.എ. സഹീർ, യൂണിയൻ ഏരിയാ ട്രഷറർ പി.എ. ഷുക്കൂർ, ഏരിയാ കമ്മിറ്റിഅംഗം കെ.വി. ശശി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.