കളമശേരി: മഞ്ഞുമ്മൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവം 21ന് തൃക്കൊടിയേറും. നാരായണീയ പാരായണം, ഇലഞ്ഞിക്കൽ രാഗമാലികയുടെ സുവർണ്ണഗീതങ്ങൾ, 22ന് അക്ഷരശ്ലോക സദസ്, കാവ്യകേളി, ചാക്യാർകൂത്ത്, കൊടിപ്പുറത്ത് വിളക്ക്, 23ന് മേജർസെറ്റ് കഥകളി, 24ന് അക്ഷരശ്ലോക സദസ്, കുറത്തിയാട്ടം, 25ന് തൃക്കോട്ട പുറപ്പാട്, നാട്യശ്രീ മഞ്ഞുമ്മലിന്റെ കൃഷ്ണാർപ്പണം, 26ന് ചെറിയവിളക്ക്, ഉത്സവബലി ദർശനം, ഡബിൾ തായമ്പക, വിളക്കിനെഴുന്നള്ളിപ്പ്, 27ന് വലിയവിളക്ക്, നൃത്തസന്ധ്യ, വിളക്കിനെഴുന്നള്ളിപ്പ്, 28ന് ആറാട്ട്.