കൊച്ചി: പ്രളയത്തെത്തുടർന്ന് കോട്ടയം ജില്ലയിലെ മീനച്ചിലാറിലും മണിമലയാറിലും ഇവയുടെ കൈവഴികളായ പുഴകളിലും അടിഞ്ഞു കൂടിയ ചെളിയും മണലും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കോട്ടയം ജില്ലാ പഞ്ചായത്തംഗമായ അഡ്വ. ഷോൺ ജോർജ്ജ് ഹൈക്കോടതിയിൽ ഹർജി നൽകി. ഹർജിയിൽ രണ്ടാഴ്ചയ്ക്കകം നിലപാട് അറിയിക്കാൻ ഹൈക്കോടതി സർക്കാരിനു നിർദ്ദേശം നൽകി. കല്ലും മണലും അടിഞ്ഞു കൂടിയതോടെ പലയിടങ്ങളിലും പുഴകളുടെ ആഴം കുറഞ്ഞു. ഇതു വീണ്ടും പ്രളയത്തിന് വഴിയൊരുക്കും. ഇതു തടയാൻ നടപടി വേണമെന്നും ഹർജിയിൽ പറയുന്നു.