പെരുമ്പാവൂർ: വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി മില്ലുംപടി എ.സി പള്ളി റോഡ് കട്ട വിരിച്ച് കോൺക്രീറ്റ് ചെയ്ത് സഞ്ചാരയോഗ്യമാക്കി. ഫണ്ട് അനുവദിച്ച ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷെമീർ തുകലിന്റെ സാന്നിദ്ധ്യത്തിൽ മുതിർന്ന പൗരൻ മുസ്തഫ മൂത്തേടം ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ് മെമ്പർ ഫൈസൽ മനയിലാൻ അദ്ധ്യക്ഷതവഹിച്ചു. സലീം പട്ടാളം, സെയ്തുമുഹമ്മദ് കൂറക്കാടൻ, നാസർ മൊല്ല, അനിൽ വാഴയിൽ, ഷംസു നെടിയാൻ, അജി മൂത്തേടം, കരീം കുഞ്ഞത്തി, ഇസ്മായിൽ ചിറയിലാൻ, ഷിയാസ് കാരോത്തി, അനീഷ്, അംജാദ്, സലാം, നൗഷാദ്, നിയാസ്, നിസാർ തുടങ്ങിയവർ പങ്കെടുത്തു.