പെരുമ്പാവൂർ: ഇനിയൊരുയുദ്ധം വേണ്ടേവേണ്ട, യുക്രെയിനിൽനിന്ന് ഇന്ത്യക്കാരെ മുഴുവൻ ഉടൻ നാട്ടിലെത്തിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പ്രവാസി ഫെഡറേഷൻ യുദ്ധവിരുദ്ധ സദസ് സംഘടിപ്പിച്ചു. ജില്ലാപ്രസിഡന്റ് പി.കെ. രാജീവൻ ഉദ്ഘാടനം ചെയ്തു. സി.വി. ശശി, ശാരദ മോഹൻ, രാജേഷ് കാവുങ്ങൽ, അഡ്വ. എൻ. അരുൺകുമാർ, ഡി. ശശികുമാർ, കെ.എ. സുലൈമാൻ, അഡ്വ. വി. വിതാൻ, സുന്ദരൻ നെടുമ്പിള്ളി, വിനു നാരായണൻ, ഫൗസിയ സുലൈമാൻ, കെ.വി സജി എന്നിവർ പ്രസംഗിച്ചു. യുദ്ധഭൂമിയിൽനിന്ന് നാട്ടിലെത്തിയ രേവതി രഘുകുമാറിന് സ്വീകരണം നൽകി. സലിം സേട്ടു, പോൾ. കെ വാസ്, കെ.എസ്. ജയൻ എന്നിവർ നേതൃത്വം നൽകി.