പെരുമ്പാവൂർ: ജില്ലാ പഞ്ചായത്ത് 17 ലക്ഷം രൂപ ചെലവഴിച്ച് നവീകരിച്ച കൂവപ്പടി പഞ്ചായത്തിലെ കയ്യുത്തിയാൽ - ഈസ്റ്റ് ഐമുറി കനാൽബണ്ട് റോഡ് ജില്ലാ പഞ്ചായത്ത് അംഗം മനോജ് മൂത്തേടൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു അദ്ധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ ബേബി തോപ്പിലാൻ, എ.ടി അജിത്കുമാർ, വാർഡ് വികസന സമിതിഅംഗങ്ങളായ ഫെജിൻ പോൾ, ജോൺസൻ തോപ്പിലാൻ, സാബു ആന്റണി, കെ.പി. വർഗീസ്, ഒ.കെ. തങ്കപ്പൻ, അഖിൽ വർഗീസ്, ബേസിൽ കാണിയാടൻ, സെബി വർഗീസ് തുടങ്ങിയവർ പങ്കെടുത്തു.