പെരുമ്പാവൂർ : കേരളത്തിലെ ആധാരം എഴുത്ത് തൊഴിൽ മേഖലയിൽ പണിയെടുക്കുന്നവരുടെ നിലനിൽപ്പിനായി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് ഓൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആൻഡ് സ്ക്രൈബ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നാളെ പണിമുടക്കും. രജിസ്ട്രേഷൻ പൂർണമായും ഒഴിവാക്കി സബ് രജിസ്ട്രാർ ഓഫീസിന് മുമ്പിൽ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തും.