പെരുമ്പാവൂർ: സെന്റ് പോൾസ് മാർത്തോമാ ഇടവകയുടെ ഒരുവർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി. 99-ാം ഇടവക വാർഷിക ആഘോഷത്തിന്റെയും ശതാബ്ദി ആഘോഷങ്ങളുടെയും ഉദ്ഘാടനം കുന്നംകുളം ഭദ്രാസനാധിപൻ ഡോ. തോമസ് മാർ തീത്തോസ് എപ്പിസ്‌കോപ്പാ നിർവഹിച്ചു. ഇടവക വികാരി ഡാനിയേൽ മാത്യു ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. മാത്യൂസ് മാർ അന്തിമോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. നോബിൾ വി ജേക്കബ്, കുര്യൻ അലക്സാണ്ടർ, എൽദോസ് കുന്നപ്പിള്ളി എം.എൽ.എ, എം.കെ കുഞ്ഞോൽ, നഗരസഭ വൈസ് ചെയർപേഴ്സൻ ഷീബ ബേബി, കൗൺസിലർ അഭിലാഷ് പുത്തേഴത്ത്, ശതാബ്ദി ആഘോഷ കമ്മിറ്റി ജനറൽ കൺവീനർ ഡോ. ഫിലിപ്പ് ചെറിയാൻ, ഫാ. ബാബു ജോസഫ് കളത്തിൽ, കെ.ഐ. ജേക്കബ്, ഡോ. ബിജു തോമസ് മാത്യു, റെനി ജോജി തുടങ്ങിയവർ പങ്കെടുത്തു. ശതാബ്ദി ആഘോഷങ്ങളുടെ ലോഗോ എൽദോസ് കുന്നപ്പിള്ളി എംഎൽഎ പ്രകാശിപ്പിച്ചു.