പറവൂർ: എസ്.എൻ.ഡി.പി പെരുമ്പടന്ന ശാഖാ വാർഷിക പൊതുയോഗം യൂണിയൻ സെക്രട്ടറി ഹരി വിജയന്റെ അദ്ധ്യക്ഷതയിൽ നടന്നു. ഭാരവാഹികളായി ശാന്താ മനോഹരൻ (പ്രസിഡന്റ്), ഹരിഹരൻ (വൈസ് പ്രസിഡന്റ്), പി.വി. ജോഷി (സെക്രട്ടറി), ജോഷി പല്ലേക്കാട് (യൂണിയൻ കമ്മിറ്റിഅംഗം), എം.വി. ഉണ്ണി, ശശാങ്കൻ, ബൈജു പുത്തലത്ത്, അജിത കുട്ടൻ, ബീന മോഹനൻ, രണദേവ് (കമ്മിറ്റിഅംഗങ്ങൾ), കെ.കെ. വേലായുധൻ, വി.പി. രാധാകൃഷ്ണൻ, കെ.എസ്. ലാലു ( പഞ്ചായത്ത് കമ്മിറ്റിഅംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.