പള്ളുരുത്തി: പെരുമ്പടപ്പിൽ സ്ഥിരമായി കുടിവെള്ളം കിട്ടാത്തതിനെത്തുടർന്ന് പെരുമ്പടപ്പ് നിവാസികൾ കരുവേലിപ്പടി വാട്ടർ അതോറിട്ടി ഓഫീസിൽ സമരം നടത്തി. സമരത്തെ തുടർന്ന് ടാങ്കർ ലോറിയിൽ പെരുമ്പടപ്പിലേക്ക് കുടിവെള്ളം എത്തിച്ചെങ്കിലും ആർക്കും തികയാത്ത സ്ഥിതിയായിരുന്നു. സ്ഥിരമായി അഴുക്ക് വെള്ളം ലഭിക്കുന്ന സാഹചര്യത്തിൽ അനിശ്ചിതകാലസമരം നടത്താനുള്ള ഒരുക്കത്തിലാണ് പെരുമ്പടപ്പുകാർ. കോണം, ഇടക്കൊച്ചി, പള്ളുരുത്തി പശ്ചിമകൊച്ചിയിലെ മട്ടാഞ്ചേരി, ഫോർട്ടുകൊച്ചി, ചെല്ലാനം തുടങ്ങിയ സ്ഥലങ്ങളിലും കുടിവെള്ളം ലഭിക്കാത്ത സ്ഥിതിയാണ്. പ്രശ്നത്തിന് പരിഹാരം കാണാത്തപക്ഷം ഹൈവേ ഉപരോധം പോലുള്ള പരിപാടികൾക്ക് രൂപം നൽകുമെന്ന് നാട്ടുകാരനായ ഷൈജു പറഞ്ഞു.