ആലങ്ങാട്: നിർമ്മാണത്തിൽ അപാകതയാരോപിച്ച് കോട്ടപ്പുറം ആലങ്ങാട് ബ്ലോക്ക് റോഡ് നിർമ്മാണം നാട്ടുകാർ തടഞ്ഞു. കാലങ്ങളായി തകർന്നുകിടന്ന റോഡ് ജില്ലാപഞ്ചായത്ത് അനുവദിച്ച ഫണ്ടുപയോഗിച്ചാണ് പുനർനിർമിക്കുന്നത്. കഴിഞ്ഞദിവസം കോട്ടപ്പുറത്തുനിന്ന് ആരംഭിച്ച ടാറിംഗ് ആലങ്ങാട് ബ്ലോക്കിനുമുന്നിൽ എത്തിയപ്പോണ് നിർമ്മാണ സാമഗ്രികൾ വേണ്ടത്ര ഉപയോഗിക്കുന്നില്ലെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധവുമായി എത്തിയത്. കോൺഗ്രസ്, ബി.ജെ.പി പ്രവർത്തകരും പ്രതിഷേധം ഉയർത്തി. തുടർന്ന് ജില്ലാപഞ്ചായത്ത്, പഞ്ചായത്ത് പ്രതിനിധികൾ ചേർന്ന് ചർച്ച നടത്തിയെങ്കിലും പരിഹാരമാകാത്തതിനെതുടർന്ന് പ്രവൃത്തി നിർത്തിവച്ചു.