ആലങ്ങാട്: തടസങ്ങൾ നീക്കി പുറപ്പിളളിക്കാവ് മനയ്ക്കപ്പടി റോഡ് നവീകരണം പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ശ്രദ്ധക്ഷണിക്കൽ ധർണ നടത്തി. കരുമാല്ലൂർ കവല മുതൽ മുറിയാക്കൽവഴി മനയ്ക്കപ്പടി വരെയുള്ള റോഡാണ് ദേശീയപാത നിലവാരത്തിൽ നവീകരിക്കുന്നത്. കരുമാല്ലൂർ കവല മുതൽ പുറപ്പിള്ളിക്കാവ് ക്ഷേത്രം വരെയുള്ള ആദ്യഘട്ടം പൂർത്തിയായി. മനയ്ക്കപ്പടിവരെയുള്ള രണ്ടാം ഘട്ടം തുടങ്ങുന്നതിനിടെയാണ് ചില ഭൂവുടമകൾ സ്ഥലം വിട്ടുകൊടുക്കാൻ വിസമ്മതിച്ചത്. ബി.ജെ.പി. കരുമാല്ലൂർ പഞ്ചായത്ത് സമിതി പുറപ്പിള്ളിക്കാവിൽ സംഘടിപ്പിച്ച പ്രതിഷേധ യോഗം എസ്.സി. മോർച്ച കരുമാല്ലൂർ മണ്ഡലം ജന.സെക്രട്ടറി സുനിൽ കെ.കണ്ണൻ ഉദ്ഘാടനം ചെയ്തു. ടി.വി. വേണു, പി.ആർ. പ്രമോദ്, എ.ടി. അഭിലാഷ്, പി.ടി.ദാസൻ, ശ്രീജ ഹരി, രജിത മനോജ്, ഉമേഷ് എന്നിവർ പ്രസംഗിച്ചു.
പുറപ്പള്ളിക്കാവ് റോഡ് വികസനത്തിലെ തടസങ്ങൾ നീക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി നടത്തിയ ധർണ്ണ മണ്ഡലം ജന. സെക്രട്ടറി സുനിൽ കെ. കണ്ണൻ ഉദ്ഘാടനം ചെയ്യുന്നു