തൃക്കാക്കര: രാജഗിരി ബിസിനസ് സ്‌കൂളും രാജഗിരി കോളേജ് ഒഫ് സോഷ്യൽ സയൻസസും സംയുക്തമായി സംഘടിപ്പിച്ച 6-ാമത് രാജഗിരി ബിസിനസ് ലീഗ് ബാസ്‌ക്കറ്റ് ബാൾ ലീഗ് സമാപിച്ചു. കാക്കനാട് രാജഗിരി ബാസ്‌ക്കറ്റ് ബാൾ കോർട്ടിൽ നടന്ന ഫൈനൽ മത്സരത്തിൽ ടി.സി.എസ് ബാംഗളൂരിനെ തോൽപ്പിച്ച് ഫ്രാഗൊമെൻ കൊച്ചി ചാമ്പ്യന്മാരായി. ടി.സി.എസ് ബാംഗളൂർ, ആർ.ആർ.ഡി ട്രിവാൻട്രം എന്നീ ടീമുകൾ യഥാക്രമം ഫസ്റ്റ്, സെക്കന്റ് റണ്ണറപ്പുകളായി. വിജയികളായ ടീമുകൾക്ക് പുറമെ ടി.ജി.എസ് ബാംഗ്ലൂർ, ഇ.വൈ കൊച്ചി, ഇൻഫോസിസ് ട്രിവാൻട്രം എന്നീ ടീമുകളും മത്സരത്തിൽ പങ്കെടുത്തു. രാജഗിരി ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റിയൂഷൻസ് ഡയറക്ടർ റവ. ഫാ. ഡോ. ജോസ് കുരിയേടത്ത് അദ്ധ്യക്ഷത വഹിച്ച സമാപന സമ്മേനത്തിൽ മുൻ ഇന്ത്യൻ ബാസ്‌ക്കറ്റ്ബാൾ ടീം ക്യാപ്റ്റൻ സുബാഷ് ജെ. ഷേണായി, എറണാകുളം ജില്ലാ ബാസ്‌ക്കറ്റ്ബാൾ അസോസിയേഷൻ സെക്രട്ടറി റാണാ താലിയത്ത് എന്നിവർ വിശിഷ്ടാതിഥികളായി. വിജയികളായ ടീമുകൾക്ക് യഥാക്രമം 35,000, 25,000, 10,000 എന്നിങ്ങനെ കാഷ് പ്രൈസുകൾ വിതരണം ചെയ്തു. ടി.സി.എസ് ബാംഗളൂർ താരം റോബിൻ മികച്ച താരമായും ഫ്രാഗൊമെൻ കൊച്ചി താരം അമിത് മികച്ച ഡിഫൻഡറായും ഫ്രാഗൊമെൻ കൊച്ചി താരം വിനീത് മോഹൻ ടോപ് സ്‌കോററായും തിരഞ്ഞെടുക്കപ്പെട്ടു. താരങ്ങൾക്ക് റവ. ഫാ. ഡോ. ജോസ് കുരിയേടത്ത് 2500/ രൂപ വീതം ക്യാഷ് അവാർഡ് വിതരണം ചെയ്തു.