കൂത്താട്ടുകുളം: ഓണംകുന്ന് ഭഗവതി ക്ഷേത്രത്തിൽ നടന്ന പൊങ്കാല സമർപ്പണത്തിൽ നിരവധി ഭക്തജനങ്ങൾ പങ്കെടുത്തു. മുല്ലശേരിൽ ഇല്ലത്ത് ബിജു നാരായണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ഭദ്രാദേവി ക്ഷേത്രമുറ്റത്ത് തയ്യാറാക്കിയ പ്രധാന അടുപ്പിലേക്ക് ദീപം പകർന്നു . കൈപ്പകശേരി ഇല്ലത്ത് രാമൻ നമ്പൂതിരി, പെരുമ്പുഴ ഇല്ലത്ത് നാരായണൻ നമ്പൂതിരി എന്നിവർ സഹകാർമ്മികരായി. ക്ഷേത്രംസമിതി പ്രസിഡന്റ് ആർ.ശ്യാംദാസ്, സെക്രട്ടറി
കെ.ആർ. സോമൻ, ജി. ബാലചന്ദ്രൻ, പി.എസ്. ഗുണശേഖരൻ, എസ്. ശരത്, പി.ആർ. അനിൽകുമാർ, എൻ.ആർ. കുമാർ എന്നിവർ നേതൃത്വം നൽകി.