ചോറ്റാനിക്കര: കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണംതട്ടിയ സംഘത്തിൽപ്പെട്ട ഒരാളെക്കൂടി ചോറ്റാനിക്കര പൊലീസ് അറസ്റ്റ് ചെയ്തു. ചോറ്റാനിക്കര സാഫല്യം അപ്പാർട്ട്മെന്റിൽ മങ്ങാട്ട് പറമ്പിൽ അഖിൽ മോഹൻ (22) ആണ് പിടിയിലായത്. കണയന്നൂർ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനായ നെടുമ്പുറത്ത് കുടിലിൽ വീട്ടിൽ റെജിയെ കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തി രണ്ടുലക്ഷത്തോളം രൂപ തട്ടിയ കേസിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മുൻപ് ഈ കേസുമായി ബന്ധപ്പെട്ട് ദമ്പതികളുൾപ്പെടെ 5 പേരെ അറസ്റ്റ് ചെയ്തിരുന്നു.