nettoor-arakkal-temple

നെട്ടൂർ: ധർമ്മ പ്രശോഭിനിസഭ വക നെട്ടൂർ അറക്കൽ ശ്രീമഹാകാളി ക്ഷേത്രോത്സവത്തിന് അരിയന്നൂർ ഇല്ലം മഞ്ഞുമ്മൽ നാരായണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റി. ഇന്ന് വൈകിട്ട് 5.30ന് പകൽപ്പൂരം. രാത്രി 9.30ന് കലാപരിപാടികൾ. നാളെ വൈകിട്ട് 5.30ന് പകൽപ്പൂരം. രാത്രി 8.45ന് വിളക്കിനെഴുന്നള്ളിപ്പ്. 9.30ന് ഗാനമേള.

10ന് രാത്രി 9.15ന് തായമ്പക. 10.15ന് വിളക്കിനെഴുന്നള്ളിപ്പ്. 10.30ന് കഥാപ്രസംഗം: കടൽപ്പോര്– ഇടക്കൊച്ചി സലിംകുമാർ. 11ന് രാവിലെ 11.30ന് പ്രസാദഊട്ട്. വൈകിട്ട് 4നും 4.30നും മദ്ധ്യേ കൊടിയിറക്കൽ. തുടർന്ന് ആറാട്ട്, തിരിച്ചെഴുന്നള്ളിപ്പ്.