ആലങ്ങാട്: കൊടുവഴങ്ങ മാരായിൽ ഭഗവതി ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം ഇന്നുമുതൽ 17വരെ നടക്കും. ഇന്ന് രാവിലെ 6.30ന് ദേവീമാഹാത്മ്യപാരായണം, രാത്രി എട്ടിന് ചാത്തൻമുത്തപ്പന് കളമെഴുത്തുംപാട്ടും. നാളെ രാവിലെ 4.30ന് പ്രതിഷ്ഠാദിനം, 5.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 7ന് ഗുരുപൂജ എന്നിവയ്ക്കുശേഷം 10.30ന് പറവൂർ രാകേഷ് തന്ത്രികയുടേയും മേൽശാന്തി അഖിൽശാന്തിയുടേയും മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റ്. രാത്രി 9ന് മാരായിൽ മുത്തപ്പന് കളമെഴുത്തുംപാട്ടും. 11മുതൽ 15വരെ രാവിലെ 5.30ന് അഷ്ടദ്രവ്യമഹാഗണപതിഹോമം, രാത്രി എട്ടിന് വിളക്കിനെഴുന്നള്ളിപ്പ് എന്നിവയുണ്ടാകും. 15ന് രാത്രി താലംവരവ്, 16ന് രാവിലെ 9ന് കാഴ്ചശീവേലി, വൈകിട്ട് 10.30ന് പകൽപ്പൂരം. ഗജവീരൻ ചെർപ്പുളശേരി അനന്തപത്മനാഭൻ മാരായിലമ്മയുടെ തിടമ്പേറ്റും. ചേന്ദമംഗലം രഘുമാരാർ നയിക്കുന്ന ചെണ്ടമേളം അകമ്പടിയാകും. രാത്രി 9ന് നാദസ്വരക്കച്ചേരി, താലംവരവ്, 11ന് പള്ളിവേട്ട. 17ന് വൈകിട്ട് 5ന് ആറാട്ട് പുറപ്പാട്, ആറാട്ട് തിരിച്ചുവരവ്, 25 കലശാഭിഷേകം, ആറാട്ടുസദ്യ, ശ്രീഭൂതബലി, 10ന് വലിയകുരുതി തർപ്പണം. ഉത്സവദിവസങ്ങളിൽ മഞ്ഞൾപ്പറ, പട്ടുംതാലി സമർപ്പണം തുടങ്ങിയ വഴിപാടുകളുമുണ്ടാകുമെന്ന് ആഘോഷകമ്മിറ്റി ചെയർമാൻ ടി.പി. രാജേഷ്, കൺവീനർ കെ. സാബു എന്നിവർ അറിയിച്ചു.