കൊച്ചി: ബി.ജെ.പി സംസ്ഥാന വ്യാപകമായി നടത്തുന്ന കെ. റെയിൽ വിരുദ്ധ സമരത്തിന്റെ മുന്നോടിയായി ഇന്ന് രാവിലെ 10.30ന് എറണാകുളം ടൗൺ ഹാളിൽ സംഘടിപ്പിക്കുന്ന സമരപ്രഖ്യാപന കൺവെൻഷൻ മെട്രോമാൻ ഇ. ശ്രീധരൻ ഉദ്ഘാടനം ചെയ്യും. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ, ദേശീയ നിർവ്വാഹകസമിതിയംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന വൈസ് പ്രസിഡന്റ് എ.എൻ. രാധാകൃഷ്ണൻ, ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിക്കും.