നെട്ടൂർ: എസ്.എൻ.ഡി.പി യോഗം 4679-ാം നമ്പർ നെട്ടൂർ നോർത്ത് ശാഖ വക ഗുരുമണ്ഡപത്തിലെ ശ്രീനാരായണ ഗുരുദേവ വിഗ്രഹപ്രതിഷ്ഠയുടെ 6-ാമത് വാർഷികം നാളെ ആഘോഷിക്കും. രാവിലെ 5.30ന് നടതുറപ്പ്, 6ന് ഗണപതിഹോമം, 8ന് കലശപൂജ, കലശാഭിഷേകം. തുടർന്ന് സമൂഹപ്രാർത്ഥന. വൈകിട്ട് 5.30ന് നടതുറപ്പ്, 6ന് സമൂഹപ്രാർത്ഥന, 7ന് ദീപാരാധന, 7.15ന് ആലുവ അദ്വൈതാശ്രമം സെക്രട്ടറി ധർമ്മചൈതന്യയ്ക്ക് സ്വീകരണവും അനുഗ്രഹ പ്രഭാഷണവും. തുടർന്ന് പ്രസാദകഞ്ഞി വിതരണം.