മുളന്തുരുത്തി: സാർവ്വദേശീയ വനിതാ ദിനത്തോടനുബന്ധിച്ച് ആരക്കുന്നം സെന്റ് ജോർജ്ജ്സ് ഹൈസ്കൂളിൽ സംഘടിപ്പിച്ച വനിതാ ദിനാഘോഷ പരിപാടിയിൽ മുളന്തുരുത്തി പൊലീസ് സ്‌റ്റേഷൻ സബ് ഇൻസ്പെക്ടർ സുമിത സി. എന്നിനെ ആദരിച്ചു. സ്കൂൾ മാനേജർ സി.കെ. റെജി അദ്ധ്യക്ഷത വഹിച്ചു. ഹൈസ്കൂളിലെ ആദ്യ വനിതാ പി.ടി.എ പ്രസിഡന്റായ ബീന പി. നായരെ സ്കൂൾ ലീഡർ ഹൃദ്യ സന്തോഷ്, ഡപ്യൂട്ടി ലീഡർ സയൻ സാബു എന്നിവർ ആദരിച്ചു. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് പ്രീത ജോസ് സി, ഹൈസ്കൂൾ സീനിയർ അസിസ്റ്റന്റ് ഡെയ്സി വർഗീസ് പ്രോഗ്രാം കോ ഓർഡിനേറ്റർ മഞ്ജു വർഗീസ് , അദ്ധ്യാപകരായ അന്നമ്മ ചാക്കോ , ജിനു ജോർജ്ജ്, പി.ടി.എ വൈസ് പ്രസിഡന്റ് സുനിൽ രാജേന്ദ്രൻ എന്നിവർ സംസാരിച്ചു.