അങ്കമാലി: ബി.ജെ.പി അങ്കമാലി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് അങ്കമാലി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.കെ.ബി. ബിന്ദുവിനെ ആദരിച്ചു. ബി.ജെ.പി അങ്കമാലി മണ്ഡലം പ്രസിഡന്റ് എൻ. മനോജ്, ജനറൽ സെക്രട്ടറി ഇ.എൻ. അനിൽ, ട്രഷറർ ശ്രീജിത് കാരാപ്പിള്ളി, മുനിസിപ്പൽ ജനറൽ സെക്രട്ടറി സുപ്രിയ കെ.എസ് എന്നിവർ പങ്കെടുത്തു.