അങ്കമാലി: സി.എസ്.എ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ജേക്കബ് നായത്തോടിന്റെ സിന്ധുനദിയുടെ തീരങ്ങളിൽ എന്ന നോവലിനെക്കുറിച്ച് സംവാദം സംഘടിപ്പിച്ചു. വനിതാ കമ്മീഷൻ മുൻ ചെയർപേഴ്സൺ എം.സി. ജോസഫൈൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ഡോ. സി.കെ. ഈപ്പൻ അധ്യക്ഷതവഹിച്ചു. ഡോ.എൻ. അജയകുമാർ മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. വി.കെ. ഷാജി, പുരോഗമന കലാസാഹിത്യസംഘം അങ്കമാലി ഏരിയാ സെക്രട്ടറി ഷാജി യോഹന്നാൻ, കെ.കെ. അംബുജാക്ഷൻ, സെക്രട്ടറി പി.വി. റാഫേൽ, എ.എസ്. ഹരിദാസ് എന്നിവർ പങ്കെടുത്തു.