കാഞ്ഞിരമറ്റം: ആമ്പല്ലൂർ ശ്രീനാരായണ ധർമ്മ പ്രകാശിനി സഭ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ ഉത്സവത്തിന് ഇന്ന് കൊടിയേറും. ഇന്ന് പുലർച്ചെ 5നു അഭിഷേകം,5.30നു ഗണപതി ഹോമം,7നു സ്കന്ദപുരാണ പാരായണം, 9നു കലശാഭിഷേകം,10നു ഗുരുനാമാർച്ചന, 12:30നു പ്രസാദ ഊട്ട്, 7നു കൊടിയേറ്റ്, കർപ്പൂര താലം,9നു ഒറ്റപ്പാലം വള്ളുവനാട് കൃഷ്ണ കലാനിലയത്തിന്റെ നാടൻപാട്ട്. 10നു രാവിലെ 6നു സ്കന്ദപുരാണ പാരായ ണം,10 നു മദ്ധ്യാഹ്ന പൂജ, വൈകിട്ട് 5.30നു കരനാഥന്റെ ഗ്രാമ പ്രദക്ഷിണം,7.30നു നാഗപൂജ, 8നു വള്ളുവനാട് ബ്രഹ്മയുടെ നാടകം - പാട്ടുപാടുന്ന വെള്ളായി, 11നു പുലർച്ചെ 5.30 നു ഗണപതി ഹോമം, 8നു കലശ പൂജ, വൈകിട്ട് 5.30നു കരനാഥന്റെ ഗ്രാമ പ്രദക്ഷിണം, 9നു കലാ സംഗമം.12 നു പള്ളിവേട്ട ഉത്സവം, രാവിലെ 6നു സ്കന്ദപുരാണ പാരായണം,10.30നു വിശേഷാൽ ശിവപൂജ, വൈകിട്ട് 5.30നു കര നാഥന്റെ ഗ്രാമ പ്രദക്ഷിണം, 8.30 നു കലാസംഗമം,11നു പള്ളിവേട്ട 5.13നു ആറാട്ട്, പുലർച്ചെ 5.30 നു അഭിഷേകം തുടർന്ന് ദശപുഷ്പം ചാർത്തി ആരാധന, 8നു കാഴ്ചശ്രീബലി, പഞ്ചാരിമേളം, 3നു പകൽപൂരം, രാത്രി 9നു ഗാനമേള,12.10നു കാവടി അഭിഷേകം, ആറാട്ടിനെഴുന്നള്ളിപ്പ്, 2.30 നു ആറാട്ട്, കൊടിയിറക്കൽ തുട ങ്ങിയവ നടക്കും.