കുറുപ്പംപടി: നിർദ്ദിഷ്ട കാലടി സമാന്തരപാലത്തിന് ഭൂമി ഏറ്റെടുക്കുന്ന നടപടികൾക്ക് മുന്നോടായി 20ലക്ഷംരൂപ കണ്ടിൻജൻസി ഫണ്ടായി വകയിരുത്തി ഉത്തരവ് ഇറങ്ങിയതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു.
ചേലാമറ്റം വില്ലേജ് പരിധിയിൽ വരുന്ന നിർദ്ദിഷ്ട പാലത്തിനായി ഏറ്റെടുക്കേണ്ട സ്ഥലം അതിർത്തി നിർണയിച്ച് കല്ല് സ്ഥാപിക്കുന്ന ജോലികൾ പൂർത്തിയായി.
പെരുമ്പാവൂരിനും അങ്കമാലിക്കും ഇടയിൽ എം.സി റോഡിൽ പെരിയാറിന് കുറുകെയുള്ള കാലടി പാലത്തിന് അരനൂറ്റാണ്ടിലെ പഴക്കമുണ്ട്. എം.സി റോഡ് വഴി തെക്കൻമേഖലയിൽനിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്തുന്ന യാത്രക്കാർക്ക് ഗതാഗതക്കുരുക്കില്ലാതെ യാത്രചെയ്യാനാണ് വഴിയൊരുങ്ങുന്നത്.
കാലടിയിലെ പുതിയ പാലത്തിന് 2011ൽ 42 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരുന്നു. 25 സെന്റ് സ്ഥലവും കാലടി വില്ലേജിൽ 5 സെന്റ് സ്ഥലവുമാണ് പാലത്തിനായി ഏറ്റെടുക്കുന്നത്.