കൊച്ചി: എസ്.എൻ.ഡി.പി യോഗം വനിതാസംഘം തലയോലപ്പറമ്പ് യൂണിയനിൽ അന്താരാഷ്ട്ര വനിതാദിനാഘോഷത്തിന്റെ ഭാഗമായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഗുരുദേവ പ്രഭാഷണം, മുതിർന്ന അംഗങ്ങളെ ആദരിക്കൽ, പ്രസാദമൂട്ട് എന്നിവയും ഇതോടനുബന്ധിച്ച് നടന്നു. യൂണിയൻ സെക്രട്ടറി എസ്.ഡി. സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു.

വനിതാ സംഘം പ്രസിഡന്റ് ജയ അനിൽ അദ്ധ്യക്ഷത വഹിച്ചു. സുനിത അജിത് വനിതാദിനസന്ദേശം നൽകി. ചെമ്പ്പഞ്ചായത്ത് സി.ഡി. എസ് ചെയർപേഴ്‌സണായി തിരഞ്ഞെടുക്കപ്പെട്ട വനിതാസംഘം ബ്രഹ്മമംഗലം യൂണിറ്റ് സെക്രട്ടറി സുനിത അജിത്ത്, മിഠായികുന്നം ശാഖ സെക്രട്ടറി രാധാമണി, യൂണിയനിലെ മുതിർന്ന വനിതാസംഘം പ്രവർത്തക കാഞ്ഞിരമറ്റം ശാഖയിലെ ലീല സുകുമാരൻ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. തുടർന്ന് നടന്ന ഹോമിയോ മെഡിക്കൽ ക്യാമ്പിന് ഡോ. വീണ, ഡോ. സുജ, ഡോ. ജീന എന്നിവർ നേതൃത്വം നൽകി. വെട്ടിക്കാട്ടുമുക്ക് എസ്. അനിൽകുമാർ ഗുരുദേവപ്രഭാഷണം നടത്തി. കെ.എസ്. അജീഷ്‌കുമാർ, ബീനാപ്രകാശൻ ട്രഷറർ രാജി ദേവരാജൻ, ആശ അനീഷ്, സലിജ അനിൽകുമാർ, വത്സാ മോഹനൻ, വി.ആർ.ശ്രീകല, ഓമന രാമകൃഷ്ണൻ, മജീഷ ബിനു തുടങ്ങിയവർ വിവിധ ചടങ്ങുകൾക്ക് നേതൃത്വം നൽകി.