manjappra
സംസ്ഥാന യുവജനക്ഷേമ ബോർഡ് മഞ്ഞപ്രയിൽ സംഘടിപ്പിച്ച സെമിനാർ ഗ്രാമപഞ്ചായത്ത്അ പ്രസിഡന്റ്ൽ അൽഫോൻസാ ഷാജൻ ഉദ്ഘാടനം ചെയ്യുന്നു.

അങ്കമാലി: വനിതാ ദിനത്തോടനുബന്ധിച്ച് സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ നടന്ന അങ്കമാലി മണ്ഡലം സെമിനാർ മഞ്ഞപ്ര ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അൽഫോൻസാ ഷാജൻ ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയർപേഴ്സൺ ബിന്ദു പോൾ അദ്ധ്യക്ഷയായി. എം .ബേബി ഗിരിജ മുഖ്യപ്രഭാഷണം നടത്തി. ഡിസ്റ്റ് കോളേജിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സെൽഫ് ഡിഫൻസ് ക്ലാസും നൃത്തപരിപാടികളും അരങ്ങേറി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് ഇടശേരി, പഞ്ചായത്ത് യൂത്ത് കോ ഓർഡിനേറ്റർ എൽദോ ബേബി മിനി പുൽപ്ര, സി.വി. അശോക്‌കുമാർ, ജാൻസി ജോർജ്, വത്സലകുമാരി വേണു, സീന മാർട്ടിൻ, ത്രേസ്യാമ്മ ജോർജ്, സിജു ഈരാളി, അഡ്വ. ജേക്കബ് മഞ്ഞളി, സീന, സുനിൽ,പ്രസന്ന വിജയൻ എന്നിവർ സംസാരിച്ചു.