കോലഞ്ചേരി: യുവകലാസാഹിതി കുന്നത്തുനാട് മണ്ഡലം കമ്മിറ്റി കോലഞ്ചേരിയിൽ യുദ്ധവിരുദ്ധറാലി നടത്തി. ജില്ലാ സെക്രട്ടറി പ്രൊഫ. ജോർജ് കെ. ഐസക് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കിഷിത ജോർജ് അദ്ധ്യക്ഷയായി. മണ്ഡലം സെക്രട്ടറി കെ.എ. സുധാകരൻ, സി.പി.ഐ മണ്ഡലം സെക്രട്ടറി എം.പി. ജോസഫ്, ടി.ആർ. വിശ്വപ്പൻ, എം.എൻ. വിശ്വംഭരൻ, വി. സ്‌കറിയാച്ചൻ, വി.വി. സുഭാഷ് തുടങ്ങിയവർ സംസാരിച്ചു.