തിരുവാങ്കുളം: ലോക വനിതാ ദിനത്തോടനുബന്ധിച്ചു കരിങ്ങാച്ചിറ വാർഡിൽ വനിതാദിനം ആഘോഷിച്ചു. കൈപ്പഞ്ചേരി അങ്കണവാടിയിൽ നടന്ന ചടങ്ങ് ഇരുമ്പനം വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ജെമി ജേക്കബ് ഉദ്ഘാടനം ചെയ്തു. എ.ഡി.എസ് അംഗം ദീപ സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ റോയി തിരുവാങ്കുളം മുഖ്യ സന്ദേശം നൽകി.എം.വി വർഗ്ഗീസ്,പി.പി ജോസഫ്,ബാബു ജോർജ്, സുധ അശോകൻ,രേഖ പ്രേംസുജിത്,ഗീത ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. ഇരുമ്പനം വി.എച്ച്.എസ്.എസിലെ അദ്ധ്യാപകരായ ദീപകുമാരി, സൂസൻ വർഗ്ഗീസ്‌ എന്നിവരുടെ നേതൃത്വത്തിൽ നാഷണൽ സർവീസ് സ്കീമിലെ വിദ്യാർത്ഥികൾ സൗജന്യ രക്ത പരിശോധനയും ബ്ലഡ് പ്രഷർ പരിശോധനയും നടത്തി.മുഹമ്മദ് സജാത്, ക്രിസ്റ്റിക് സുനിൽ,ബെനീറ്റ, ആഗ്നസ്,ആൻമേരി എന്നിവർ നേതൃത്വം നൽകി.