 
കിഴക്കമ്പലം: പഴങ്ങനാട് സമരിറ്റൻ ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട് വനിതാദിനത്തോടനുബന്ധിച്ച് സൗജന്യ ഹൃദ്രോഗ നിർണയക്യാമ്പും മുതിർന്ന വനിതാജീവനക്കാരെ ആദരിക്കലും സംഘടിപ്പിച്ചു. മെഡിക്കൽ സൂപ്രണ്ട് ഡോ. കോശി ഈപ്പൻ ഉദ്ഘാടനം ചെയ്തു. നഴ്സിംഗ് മാനേജർ ജോർജീന അദ്ധ്യക്ഷയായി. അനിത, സി.ഇ.ഒ യദുകൃഷ്‌ണൻ, മാനേജർ രാജീവ് പദ്മാകർ, ഡോ. സജി സുബ്രഹ്മണ്യൻ, ഡോ. ഹിമൽരാജ് തുടങ്ങിയവർ സംസാരിച്ചു.