തൃപ്പൂണിത്തുറ: പെരുമ്പളം ബ്രദേഴ്സ് ബാഡ്മിന്റൺ ക്ലബിന്റെ നേതൃത്വത്തിൽ ഒരാഴ്ചക്കാലത്തെ ഷട്ടിൽ ടൂർണ്ണമെന്റ് സമാപിച്ചു.സമാപന യോഗം പെരുമ്പളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദിനീഷ് ദാസ് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് മനോജ് കെ.ആർ അദ്ധ്യക്ഷത വഹിച്ചു. പെരുമ്പളം സി.എച്ച്.സി യിലെ ഡോക്ടർ രഞ്ചു വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. സിനിമാ സീരിയൽ താരം അനിൽ പെരുമ്പളം, ബാരിഷ് വിശ്വനാഥ്,രജീഷ്,സലി എം.എസ്, ജയേഷ് മണികണ്ഠൻ തുടങ്ങിയവർ സംസാരിച്ചു. പ്രേംചന്ദ്രദാസ്, അനന്തു മധു ടീം മത്സരത്തിൽ വിജയികളായി.

ഫോട്ടോ മാറ്റർ: പെരുമ്പളം ബി.ബി.സി ഷട്ടിൽ ടൂർണ്ണമെന്റിൽ വിജയികൾക്ക് സി.എച്ച്.സി യിലെ ഡോക്ടർ രഞ്ചു ട്രോഫി സമ്മാനിക്കുന്നു