അങ്കമാലി: ലിറ്റിൽഫ്ലവർ ആശുപത്രി ഗൈനക്കോളജി വിഭാഗവും കോളേജ് ഒഫ് നഴ്സിംഗും സംയുക്തമായി വനിതാദിനാഘോഷം സംഘടിപ്പിച്ചു. അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ടി.കെ. മമ്ത ഉദ്ഘാടനം ചെയ്തു.
ആശുപത്രി ഡയറക്ടർ ഫാ. ഡോ. വർഗീസ് പൊട്ടയ്ക്കൽ അദ്ധ്യക്ഷത വഹിച്ചു. ഡോ. സിസ്റ്റർ റാണിജ, ഡോ. കൊച്ചുത്രേസ്യ പുതുമന, ഡോ. സ്റ്റാറി തോമസ്, ഡോ. ടോണി നെൽസൺ എന്നിവരുടെ നേതൃത്വത്തിൽ ബോധവത്കരണ സെമിനാറുകളും നഴ്സിംഗ് വിദ്യാർത്ഥികളുടെ ബോധവത്കരണ പോസ്റ്റർ പ്രദർശനവും നടന്നു.