 
പറവൂർ: വടക്കേക്കര സർവീസ് സഹകരണബാങ്കിന്റെ കീഴിലുള്ള ഈശ്വരവിലാസം ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ ലോകവനിതാദിനം ആചരിച്ചു. ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ആർ.കെ. സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി ടി.ജി. മിനി, ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ഷെറീന ബഷീർ തുടങ്ങിയവർ സംസാരിച്ചു.