കടമക്കുടി: തദ്ദേശീയ വിനോദസഞ്ചാരികളുടെ ഇഷ്ടമേഖലയായ കടമക്കുടിയിൽ സാമൂഹ്യവിരുദ്ധരുടെ ശല്യമൊഴിവാക്കാൻ പൊലീസ് നിരീക്ഷണം ശക്തമാക്കണമെന്ന് സി.പി.ഐ കടമക്കുടി സൗത്ത് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ലോക്കൽ സെക്രട്ടറി ടി എസ് സുനിൽ ഉദ്ഘാടനം ചെയ്തു. കെ.വി. ജോസഫ് അദ്ധ്യക്ഷനായി. ബാബു കടമക്കുടി, അഭിലാഷ് പി.ജി, സന്ദീപ് ബാലൻ, കെ.വി. സജീവ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി സന്ദീപ് ബാലൻ (സെക്രട്ടറി), കെ.വി. സജീവിൻ (അസി. സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.