kpms
കെ.പി.എം.എസ് വൈപ്പിൻ യൂണിയൻ സമ്മേളനം ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ ഉദ്ഘാടനം ചെയ്യുന്നു. പ്രശോഭ്ഞാവേലി, എം.എ. ബിജു, ബിന്ദു ഷിബു, രമാപ്രതാപൻ, എൻ.കെ.ചന്ദ്രൻ, എം.കെ.രമേഷ്, ടി.പി.സുരേഷ്, എൻ.ജി.രതീഷ് തുടങ്ങിയവർ സ​മീ​പം

എടവനക്കാട്: കെ.പി.എം.എസ് മലബാർ സമ്മേള​നം പിന്നാക്ക വിഭാഗങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം തേടുന്നതാവുമെന്ന് കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാർ പറഞ്ഞു. കെ.പി.എം.എസ് വൈപ്പിൻ യൂണിയൻ സമ്മേളനം എടവനക്കാട് പുളിക്കാനാട്ട് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിയൻ പ്രസിഡന്റ്​ രമ പ്രതാപൻ അദ്ധ്യക്ഷത വഹിച്ചു.

സംസ്ഥാന അസി. സെക്രട്ടറി പ്രശോഭ് ഞാവേലി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബിന്ദു ഷിബു, എം.എ. ബിജു തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി എൻ.കെ. ചന്ദ്രൻ പ്രവർത്തനറിപ്പോർട്ടും ഖജാൻജി എം. കെ. രമേഷ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഭാരവാഹികളായി എൻ.കെ. ചന്ദ്രൻ (പ്രസിഡന്റ്), എൻ.ജി. രതീഷ് (സെക്രട്ടറി), പി.കെ. സുഗുണൻ (ഖജാൻജി) എന്നിവരെ തിരഞ്ഞെടുത്തു.