algd-sn-womensday
കൊടുവഴങ്ങ എസ്.എൻ. ക്ലബ് ആൻഡ് ലൈബ്രറിയുടെ വനിതാ ദിനാചരണം താലൂക്ക് ലൈബ്രറി കൗൺസിൽ എക്‌സി. കമ്മിറ്റി അംഗം കെ.വി. ജിനൻ ഉദ്ഘാടനം ചെയ്യുന്നു

ആലങ്ങാട്: ലിംഗസമത്വ മുദ്രാവാക്യമുയർത്തി കൊടുവഴങ്ങ ശ്രീനാരായണ ക്ലബ് ആൻഡ് ലൈബ്രറിയിൽ വനിതാ ദിനാചരണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ എക്‌സി. കമ്മിറ്റി അംഗം കെ.വി. ജിനൻ ഉദ്ഘാടനം ചെയ്തു. വനിതാവേദി ചെയർപേഴ്‌സൺ നിമ്മി സുധീഷ് അദ്ധ്യക്ഷയായി. അമ്മ അറിയാൻ സെമിനാർ സംഘടിപ്പിച്ചു. വനിതാ സിവിൽ എക്‌സൈസ് ഓഫീസർ എം.എ ധന്യ ക്ലാസ് നയിച്ചു. വനിതാവേദി കൺവീനർ ഷീബ രതീഷ്, വൈസ് ചെയർപേഴ്‌സൺ ഷിമ വിനേഷ്, താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി ടി.വി. ഷൈവിൻ എന്നിവർ പ്രസംഗിച്ചു.