ആലുവ: കേരള ഫോട്ടോഗ്രഫേഴ്‌സ് ആൻഡ് വീഡിയോഗ്രഫേഴ്‌സ് യൂണിയൻ (സി.ഐ.ടി.യു) ആലുവ, അങ്കമാലി ഏരിയാ സംയുക്ത സമ്മേളനം അജിത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. സി.ഐ.ടി.യു ഏരിയാ സെക്രട്ടറി പി.എം. സഹീർ, യൂണിയൻ ജില്ലാ സെക്രട്ടറി ലിജു എം. അച്യുതൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.കെ. ഹസീന, കബനി വിനോദ്, സുനിൽ പരിയാരത്ത് മലപ്പുറം, ഫിജോയ് ജോസഫ്, സി.ആർ. അജിത്ത് എന്നിവർ സംസാരിച്ചു.
പ്രസിഡന്റായി ജോഷി അങ്കമാലി, വൈസ് പ്രസിഡന്റുമാരായി സാദിക്, മാത്യു ലൈജു ,സെക്രട്ടറിയായി ഷിഹാബ്, ട്രഷററായി ഫഹദ് എന്നിവരെ തിരഞ്ഞെടുത്തു.