
ചോറ്റാനിക്കര: മുളന്തുരുത്തി ഗ്രാമപഞ്ചായത്തും സ്പേസ് മുളന്തുരുത്തിയും എസ്.ഐ.ഡി.ബി കൊച്ചിയുടേയും സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്രാ വനിതാദിനം ആചരിച്ചു. ജില്ലാ പഞ്ചായത്ത് ചെയർപേഴ്സ്ൺ ആശാ സനൽ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ ബെന്നി അദ്ധ്യക്ഷത വഹിച്ചു. സ്പേസ് പ്രസിഡന്റും മുൻ റിട്ട. എ.ഡി.എമ്മുമായ സി.കെ പ്രകാശ് മുഖ്യ പ്രഭാഷണം നടത്തി. എസ്.ഐ.ഡി.ബി.ഐ മാനേജർ കൗശലേന്ദ്രകുമാർ, ജോളി എന്നിവർ സെമിനാർ നടത്തി.വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന വനിതകളെ ആദരിച്ചു. യോഗത്തിൽ ജോർജ് മാണി പട്ടച്ചേരിൽ സ്വാഗതവും മുളന്തുരുത്തി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ബിനു വർഗീസ് നന്ദിയും പറഞ്ഞു.