kpsta

കൊച്ചി: കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ (കെ. പി.എസ്.ടി.എ ) സംസ്ഥാന സമ്മേളനത്തിന് നാളെ കൊച്ചിയിൽ തുടക്കമാകും.

രാവിലെ 10ന് കലൂർ മണപ്പാട്ടിപ്പറമ്പിൽ ടി.ജെ. വിനോദ് എം.എൽ.എ വിളംബര ജാഥ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2 ന് എറണാകുളം കെ.പി.എസ്.ടി.എ ഭവനിൽ വിദ്യാഭ്യാസ സെമിനാർ. 11 ന് രാവിലെ 10.30 ന് സംസ്ഥാന എക്‌സിക്യുട്ടീവ് യോഗം. വൈകിട്ട് 4.30 ന് വഞ്ചി സ്‌ക്വയറിൽ പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.

12ന് രാവിലെ 9.30 ന് കലൂർ എ.ജെ ഹാളിൽ സംസ്ഥാന പ്രസിഡന്റ് എം.സലാഹുദ്ദീൻ പതാക ഉയർത്തും. കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 12 ന് പ്രതിനിധി സമ്മേളനം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2 വനിതാസമ്മേളനം മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തർ ഉദ്ഘാടനം ചെയ്യും.

13 ന് രാവിലെ 10ന് ട്രേഡ് യൂണിയൻ സുഹൃദ്സമ്മേളനം യു.ഡി.എഫ് കൺവീനർ എം.എം ഹസൻ ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 12 ന് യാത്രഅയപ്പ് സമ്മേളനം ഉമ്മൻ ചാണ്ടിയും സമാപന സമ്മേളനം എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി യും ഉദ്ഘാടനം ചെയ്യും. തുടർന്ന് സംസ്ഥാന കൗൺസിൽ ചേർന്ന് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കും.