പെരുമ്പാവൂർ: കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് വനിതാദിനത്തിൽ ആശാപ്രവർത്തകർക്ക് പരിശീലനം സംഘടിപ്പിച്ചു. ഈ പദ്ധതിയിലൂടെ കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന ആറ് പഞ്ചായത്തുകളിലെ വിവാഹിതരായ സ്ത്രീകൾക്ക് ആർത്തവ കപ്പ് നൽകുന്ന പദ്ധതിക്ക് തുടക്കമായി. 2,​200 വനിതകൾക്കാണ് ആദ്യഘട്ടത്തിൽ അതത് പ്രാഥമിക ആരോഗ്യകേന്ദ്രങ്ങൾ വഴി സൗജന്യമായി ഇവ വിതരണം ചെയ്യുന്നത്. ഷീ ഹാപ്പി പദ്ധതിയുടെ ഭാഗമായി ആശാപ്രവർത്തകർക്കുള്ള പരിശീലനപരിപാടിയുടെ ഉദ്ഘാടനം കുറുപ്പംപടി കമ്മ്യൂണിറ്റി ഹാളിൽ നടന്ന യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസിൽ പോൾ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് മോളി തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.എം സലീം, ആരോഗ്യ വിദ്യാഭ്യാസകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.ജെ ബാബു, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ അനു അബീഷ്, മെമ്പർമാരായ എ.ടി.അജിത് കുമാർ, പി.ആർ.നാരായണൻ നായർ, എം.കെ.രാജേഷ്,​ ഡെയ്സി ജയിംസ്, ലതാഞ്ജലി മുരുകൻ, ബീന ഗോപിനാഥ്, അംബിക മുരളീധരൻ, ഷോജ റോയി, ഡോ. അമൃത (എച്ച്.എൽ.എൽ) ഡോ. ആനന്ദ്, എച്ച്.എസ് രാധാകൃഷ്ണൻ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ എം.പി. പ്രകാശ് എന്നിവർ പങ്കെടുത്തു.