പെരുമ്പാവൂർ : ജില്ലാ പഞ്ചായത്തിൽ നിന്ന് അനുവദിച്ച 10 ലക്ഷം രൂപ ചെലവഴിച്ച് വാഴക്കുളം പഞ്ചായത്ത് എട്ടാം വാർഡ് മുടിക്കൽ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ വിദ്യാർത്ഥിനികൾക്കായി പണി കഴിപ്പിച്ച വിശ്രമകേന്ദ്രം ലോക വനിതാ ദിനത്തിൽ ജില്ലാ പഞ്ചായത്ത് അംഗവും ജില്ലാ ആസൂത്രണ സമിതി അംഗവുമായ സനിത റഹീം ഉദ്ഘാടനം ചെയതു. വാഴക്കുളം പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എം അബ്ദുൽ അസീസ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് അംഗവും പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ സുബൈറുദ്ദീൻ ചെന്താര, സ്‌കൂൾ വികസന സമിതി ചെയർമാൻ എം.എ മുഹമ്മദ് കുഞ്ഞാമി, ഷുക്കൂർ പാലത്തിങ്ങൽ, സലീം പുത്തുക്കാടൻ, ഹംസ പറയൻ കുടി, ബഷീർ കുടിലുങ്ങൽ ,അബ്ബാസ്, അനീഷ് മുഹമ്മദ്, അൻസാർ, നിഷാദ് പാലത്തിങ്ങൽ, പ്രിൻസിപ്പൽ പി.എസ് ബിജു, ഹൈസ്‌കൂൾ എച്ച്.എം. മിനി, പി.ടി.എ. പ്രസിഡന്റ് ഷംല ഷംസുദ്ദീൻ തുടങ്ങിയവർ പങ്കെടുത്തു.