കുറുപ്പംപടി: കുറുപ്പംപടി - കൂട്ടിക്കൽ റോഡിൽ ടാറിംഗ് ആരംഭിക്കുന്നതിനാൽ കുറുപ്പംപടി പള്ളിപ്പടി ജംഗ്ഷൻ മുതൽ പാറ ജംഗ്ഷൻ വരെയും നെടുങ്ങപ്ര കനാൽപ്പാലം ജംഗ്ഷൻമുതൽ പയ്യാൽ ജംഗ്ഷൻവരെയും ഇന്നുമുതൽ വാഹനഗതാഗതം താത്കാലികമായി നിരോധിച്ചു. വാഹനങ്ങൾ മറ്റു വഴികളിലൂടെ തിരിഞ്ഞുപോകണം.