പെരുമ്പാവൂർ: പ്രകൃതിയും മനുഷ്യനും ഒരു പോലെ നിലനിന്നു പോകുമ്പോഴാണ് ലോകത്തിന്റെ കാലചക്രം ശരിയായ ദിശയിൽ സഞ്ചരിക്കുകയെന്ന് എൽദോസ് കുന്നപ്പിളളി എം.എൽ.എ പറഞ്ഞു. തണ്ടേക്കാട് ജമാഅത്ത് എച്ച്.എസ്.എസി ൽ എറണാകുളം സോഷ്യൽ ഫോറസ്ട്രിയും വനം വന്യജീവി വകുപ്പും സംഘടിപ്പിച്ച ലോക വനദിനാചരണ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്കൂൾ മാനേജർ പി.എ. മുഖ്താർ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ (എ.സി.എഫ്) എ. ജയമാധവൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷംല നാസർ, സ്കൂൾ ഹെഡ്മാസ്റ്റർ വി.പി. അബൂബക്കർ, പെരുമ്പാവൂർ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ എ.ആർ സിന്ധുമതി, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സി.ആർ ജോസഫ്, ഫോറസ്ട്രി ക്ലബ് കൺവീനർ കെ.എ. നൗഷാദ്, മാതൃസംഘം ചെയർപേഴ്സൺ നജീന അബ്ബാസ്, സ്റ്റാഫ് സെക്രട്ടറി പ്രിയ ബാബു, എസ്.ആർ.ജി. കൺവീനർ അപർണ സി. രാജ്, പി.എം അബ്ബാസ്, മുസ്തഫ ചിറ്റേത്തുകുടി, മുഹമ്മദലി മാലേത്ത്, പി.എ. റഫീഖ് തുടങ്ങിയവർ പങ്കെടുത്തു. ഹാസ്യ കലാകാരൻ സജീഷ് കുട്ടനെല്ലൂർ പരിസ്ഥിതി പ്രമേയം ഉൾകൊള്ളുന്ന പെപ്പറ്റ് ഷോ അവതരിപ്പിച്ചു.