ആലുവ: എല്ലാ മേഖലകളിലും സ്ത്രീകൾക്ക് തുല്യനീതിയും തുല്യജോലിക്ക് തുല്യവേതനവും നൽകണമെന്ന് ബി.എം.എസ് സംസ്ഥാന സെക്രട്ടറി ചന്ദ്രലത ആവശ്യപ്പെട്ടു. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
ജില്ലാ ജോയിന്റ് സെക്രട്ടറി സരസു കെ. മണി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ശിവജി സുദർശൻ, ജില്ലാ പ്രസിഡന്റ് വിനോദ്കുമാർ, ജില്ലാ സെക്രട്ടറി ധനേഷ് നീർക്കോട്, പത്മപ്രിയ, ഷിജി അജികുമാർ, സംഗീത, നിർമ്മലാ മണിയപ്പൻ എന്നിവർ സംസാരിച്ചു.