നെടുമ്പാശേരി: ചെങ്ങമനാട് ഗ്രാമപഞ്ചായത്തും ഡി. പോൾ എക്സ്റ്റെൻഷൻ സർവീസസും ഡി.പോൾ സ്‌കൂൾ ഓഫ് സോഷ്യൽ വർക്കും സംയുക്തമായി അന്താരാഷ്ട്ര വനിത ദിനാഘോഷം സംഘടിപ്പിച്ചു. സ്ത്രീ ശാക്തീകരണ കൈയൊപ്പ് ചാർത്തൽ, ഐക്യദാർഢ്യ പ്രതിജ്ഞ, അംഗൻവാടി വർക്കർമാർ, ആശ പ്രവർത്തകർ എന്നിവരെ ആദരിക്കൽ എന്നിവ നടത്തി.
പഞ്ചായത്ത് ഓഫീസിലെ മികച്ച വനിതാ ജീവനക്കാരിയായി സീനിയർ ക്ലർക്ക് വി. ദിവ്യയെ തിരഞ്ഞെടുത്തു. ഡോക്ടറേറ്റ് ലഭിച്ച പഞ്ചായത്ത് ഐ.സി.ഡി.എസ് സൂപ്പർവൈസർ സലീനയെ ആദരിച്ചു. ചെങ്ങമനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സെബ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷാജൻ എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ഡിസ്റ്റ് ഡയറക്ടർ ഫാ. ജോർജ് പൊട്ടയിൽ സന്ദേശം നൽകി. സി.പി. സുശീല ക്ലാസെടുത്തു. പഞ്ചായത്ത് സെക്രട്ടറി എം.പി. നിസമോൾ, കെ.സി. ദീപ, റെജീന നാസർ, ഷക്കീല മജീദ്, ലത ഗംഗാധരൻ, സി.എസ്. അസീസ്, നിഷ പൗലോസ്, പി.എൻ. സിന്ധു, നിഷ ടീച്ചർ, വിജിത വിനോദ്, ജെബി ചാക്കോച്ചൻ, അലക്‌സ് ചക്യേത്ത് എന്നിവർ സംസാരിച്ചു.