കൊച്ചി: ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 സിയുടെയും സെന്റ് ആൽബർട്ട് കോളേജ് വനിതാസംഘടനയുടെയും സംയുക്താഭിമുഖ്യത്തിൽ അന്താരാഷ്ട്ര വനിതാദിനം ആചരിച്ചു. പ്രൊഫ.മോനമ്മ കോക്കാട്ട് ഉദ്ഘാടനം ചെയ്തു. ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ജയിംസ് അദ്ധ്യക്ഷനായി. സെന്റ് ആൽബർട്ട് കോളേജ് ചെയർമാൻ ഫാ.ആന്റണി തോപ്പിൽ മുഖ്യപ്രഭാഷണം നടത്തി. വിവിധ മേഖലകളിൽ വിജയംനേടിയ വനിതകളെ ചടങ്ങിൽ ആദരിച്ചു. കുട്ടികളുടെ വനിതാ ദിനസന്ദേശം ഉൾകൊള്ളുന്ന പ്രതിജ്ഞയ്ക്ക് പ്രഫ.മോനമ്മ കൊക്കാട്ട് നേതൃത്വം നൽകി. ലളിതാ രാജൻ സ്വാഗതം പറഞ്ഞു. ഡോ. ബീന രവികുമാർ, കോളേജ് പ്രിൻസിപ്പാൾ ഡോ. സോളമൻ. ഡോ. ഷിബു ചാക്കോ. ലയൺസ് ഡിസ്ട്രിക്ട് സെക്രട്ടറി സാജു പി വർഗ്ഗീസ്, ഡിസ്ട്രിക്ട് ട്രഷറർ സി.ജെ. ജെയിംസ് എന്നിവർ ആംശസകൾ അർപ്പിച്ചു. പ്രൊഫ. പ്രീതി ഫ്രാൻസിസ് നന്ദി പറഞ്ഞു.