sathi-lalu
അന്താരാഷ്ട്ര വനിതാ ദിനത്തിൽ കീഴ്മാട് ഗവ. യു.പി സ്‌ക്കൂളിൽ 26 വർഷമായി പാചകാരിയായി ജോലി ചെയ്യുന്ന സുബി ഹനീഫയെ കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി ലാലു ആദരിക്കുന്നു

ആലുവ: അന്താരാഷ്ട്ര വനിതാദിനത്തിൽ കീഴ്മാട് ഗവ. യു.പി സ്‌കൂളിൽ 26 വർഷമായി പാചകരംഗത്തുള്ള വനിതകളെ ആദരിച്ചു. സ്കൂളിൽ ഉച്ചഭക്ഷണം തയ്യാറാക്കുന്ന സുബി ഹനീഫയെ കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി ലാലു ആദരിച്ചു. പ്രഭാതഭക്ഷണം തയ്യാറാക്കുന്ന റാഹിലയെ ഗ്രാമപഞ്ചായത്ത് അംഗം എം. കൃഷ്ണകുമാർ ആദരിച്ചു. കൂടുതൽ പുസ്തകങ്ങൾ വായിച്ച എസ്. സുഹറയെയും ആദരിച്ചു. അന്ന എയ്‌ലിൻ, കെ.കെ. ഉഷാകുമാരി, എം. മീനു, തസ്‌നി എന്നിവർ സംസാരിച്ചു.