കാലടി: വനിതാ ദിനത്തോടനുബന്ധിച്ച് സാഹിത്യകാരി മായാബാലകൃഷ്ണനെ കാലടി ആദിശങ്കര എൻജിനീയറിംഗ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റ് ആദരിച്ചു. നായത്തോടുളള മായയുടെ വീട്ടിലെത്തിയ വിദ്യാർത്ഥികൾ പൊന്നാട അണിയിക്കുകയും മെമന്റോ നൽകുകയും സംവദിക്കുകയും ചെയ്തു. നാലാം വിരലിൽ വിരിയുന്ന എന്ന കൃതി കോളേജ് ലൈബ്രറിയിലേക്ക് നൽകി. പ്രോഗ്രാം ഓഫീസർ പ്രൊഫ. സിജോ ജോർജ്, അസി. പ്രോഗ്രാം ഓഫീസർമാരായ പി. അനിത, ജിനി വർഗീസ് എന്നിവർ നേതൃത്വം നൽകി.