കാലടി:അന്താരാഷ്ട്ര വനിതാ ദിനത്തിൽ ആരോഗ്യവകുപ്പിൽ നിന്നും റിട്ട. അസിസ്റ്റന്റ് ഡയറക്ടറും ഗൗരി ലക്ഷ്മി ഹോസ്പിറ്റലിലെ ചീഫ് ഫിസിഷ്യനുമായ ഡോ. ശാന്തകുമാരിയെ യുവജന സമാജം ഗ്രാമീണ വായനശാല പ്രസിഡന്റ് സുരേഷ് കുമാർ പൊന്നാട അണിയിച്ച് ആദരിച്ചു.

സെക്രട്ടറി കെ.ജി പ്രവീൺ കുമാർ ഉപഹാരം നൽകി.നിഷ ഷൈൻ, ഡോ.മുരളി, ഗൗരി ലക്ഷ്മി ഹോസ്പിറ്റർ പി.ആർ.ഒ. അരുൺ കുമാർ ഇളയിടം എന്നിവർ പങ്കെടുത്തു.